ILGMS PORTAL ONLINE REGISTRATION

എങ്ങനെ ILGMS വെബ് പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം

ഗ്രാമപഞ്ചായത്ത് തുടങ്ങിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓൺലൈൻ സേവനങ്ങൾ ILGMS ൽ ലഭ്യമാകും, ജനന മരണ വിവാഹ രജിസ്ട്രേഷൻ, ഇവയുടെ സർട്ടിഫിക്കറ്റ് ഡൗൺലോഡ് പോലെയുള്ള സിവിൽ രജിസ്ട്രേഷനുകൾ ILGMS വെബ് പോർട്ടലിൽ ലഭ്യമാകും.

സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി  പഞ്ചായത്ത് വകുപ്പിൻ്റെ സഹകരണത്തോടെ  Information Kerala Mission നിർമ്മിച്ച website ആണ് ILGMS Citizen Service Portal

പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും വളരെ എളുപ്പത്തിൽ ഓണ്ലൈനില് ലഭ്യമാക്കുക എന്നതാണ് ഈ വെബ്സൈറ്റിന്റെ ഉദ്ദേശം. ഏകദേശം ഇരുന്നൂറിന് മുകളിൽ സേവനങ്ങൾ സിറ്റിസിൻ പോർട്ടൽ വഴി ലഭ്യമാക്കുന്നുണ്ട്.

പഞ്ചായത്ത് സേവനങ്ങൾ സര്‍ട്ടിഫിക്കറ്റുകള്‍

  • ജനന സര്‍ട്ടിഫിക്കറ്റ്
  • മരണ സര്‍ട്ടിഫിക്കറ്റ്
  • വിവാഹ സര്‍ട്ടിഫിക്കറ്റ് (പൊതു)
  • വിവാഹ സര്‍ട്ടിഫിക്കറ്റ് (ഹിന്ദു)
  • ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്
  • കെട്ടിടത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

ഇ-പേയ്മെന്‍റ്

  • വസ്തുനികുതി
  • കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌
  • തൊഴില്‍ നികുതി
  • IFTE & OS ലൈസന്‍സ്

ഇ-ഫയലിംഗ്

  • വിവാഹ രജിസ്ട്രേഷന്‍ (പൊതു)
  • പേരു ചേര്‍ക്കല്‍ (ജനന സര്‍ട്ടിഫിക്കറ്റ്)
  • സാമൂഹ്യക്ഷേമ പെന്‍ഷന്‍
  • കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌ (സങ്കേതം)
  • ഡി ആന്‍റ് ഒ ലൈസന്‍സ്
  • കെട്ടിട നിര്‍മ്മാണ അനുമതി (IBPMS)

KSMART പോർട്ടൽ സേവനങ്ങൾ

  • ജനന രജിസ്ട്രേഷൻ
  • വിവാഹ രജിസ്ട്രേഷൻ
  • മരണ രജിസ്ട്രേഷൻ
  • ബിൽഡിംഗ് പെർമിറ്റ്
  • വസ്തു നികുതി
  • വ്യാപാര ലൈസൻസ്
  • പൊതു പരാതി പരിഹാരവും പരാതികളും

ILGMS Citizen Service Portal ൽ register ചെയ്യുവാനായി ആവശ്യമായ രേഖകൾ

  • ആധാർ നമ്പർ
  • ആധാറിലെ പേര്
  • മൊബൈൽ നമ്പർ
  • ഇമെയിൽ ഐഡി

എങ്ങനെ കെ സ്മാർട്ട് മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യാം?

  • ഇതിനായി കെ സ്മാർട്ട് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക.
  • അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതിനായി ഓപ്പൺ ആയി വരുന്ന സ്ക്രീനിൽ Create Account എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • mobile No. (username) എന്ന ഭാഗത്ത് നിങ്ങളുടെ പത്തക്ക മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക.
  • Get OTP എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങൾ നൽകിയ മൊബൈൽ നമ്പറിൽ വരുന്ന OTP കോഡ് OTP എന്ന ഭാഗത്ത് ടൈപ്പ് ചെയ്തു കൊടുക്കുക.

Leave a Comment