ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സ്റ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) G.O.(Rt) No.6010/2024/ GEDN dated 13/09/2024 പ്രകാരം പരീക്ഷ നടത്തുവാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയെയാണ്. സെറ്റ് ജനുവരി 2025-ന്റെ പ്രോസ്പെക്ടസും, സിലബസും എല്‍ ബി എസ് സെന്ററിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.
ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50% ത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകള്‍ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.എസ്.സി./എസ്.ടി, വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തില്‍പ്പെടുന്നവര്‍ക്കും ബിരുദാനന്തര ബിരുദ ത്തിന് 5% മാര്‍ക്കിളവ് അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന യോഗ്യതയില്‍ ഒന്നുമാത്രം നേടിയവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകള്‍ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
സർക്കാരിലെ സ്വയംഭരണ സ്ഥാപനമായ ലാൽ ബഹദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയാണ് പരീക്ഷ നടത്തുന്നത്. General വിഭാഗത്തിൽ പെട്ടവർക്ക് 1000 രൂപയും, SC/ST/PWD വിഭാഗക്കാർക്ക് 500 രൂപയും എന്നിങ്ങനെയാണ് അപേക്ഷ ഫീസ്.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50% ത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.എസ്.സി ./ എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാന ന്തര ബിരുദത്തിന് 5% മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.
അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് താഴെ കൊടുത്തിരിക്കുന്ന നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. 1)പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം. 2)അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരി ക്കണം.
3) മേൽ പറഞ്ഞ നിബന്ധന (1 & 2) പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എ ഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസ്സായ തായി പരിഗണിക്കുന്നതല്ല.
ഈ പരിക്ഷയ്ക്ക് ഓണ്‍ ലൈന്‍ ആയി 25/09/2024 മുതല്‍ 20/10/2024 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജനറല്‍ /ഒ.ബി.സി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പരീക്ഷാ ഫീസിനത്തില്‍ 1000 രൂപയും, എസ്.സി. /എസ്.ടി./പി.ഡബ്ബിയു.ഡി. എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ 500 രൂപയും ഓണ്‍ലൈന്‍ ആയി ഒടുക്കേണ്ടതാണ്.പി.ഡബ്ലിയു.ഡി. വിഭാഗത്തില്‍പെടുന്നവര്‍ മെഡിക്കല്‍ സര്ട്ടി ഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എസ്.സി./എസ്.ടി./ വിഭാഗങ്ങളില്പ്പെ ടുന്നവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, ഒ.ബി.സി. നോണ്‍ക്രീമീലെയര്‍ വിഭാഗ ത്തില്‍പ്പെടുന്നവര്‍ നോണ്‍ക്രീമിലെയര്‍ സര്ട്ടിഫിക്കുറ്റിന്റെ ഒറിജിനല്‍ (2023 സെപ്റ്റംബര്‍ 26 നും 2024ഒക്ടോബര്‍ 25 നും ഇടയില്‍ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സ്റാകുന്ന പക്ഷം അപേ ക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
പി.ഡബ്ലിയു.ഡി. വിഭാഗങ്ങളില്‍പ്പെടുന്നവര്‍ മാര്രം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഓണ്‍ ലൈന്‍ അപേക്ഷയോടൊപ്പം ഒക്ടോബര്‍ 30 ന് മുമ്പ് തിരുവനന്ത പൂരം എല്‍ ബി എസ് സെന്ററില്‍ ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്.
സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും എല്‍ ബി എസ് സെന്ററിന്റെ വെബ് സൈറ്റില്‍ “ഓണ്‍ ലൈന്‍ ‘ ആയി രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതിനുള്ള നിര്‍ദ്ദേശം പ്രോസ്പെക്ടസില്‍ വിശദമായി നല്‍കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് 2024 ഒക്ടോബര്‍ 20 ന് രാത്രി 12 മണിക്ക് മുന്‍പായി പൂര്‍ത്തിയാ ക്കേണ്ടതാണ്..