CENTRAL TEACHER ELIGIBILITY TEST CTET DEC-2024

കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ (CTET) സി-ടെറ്റ് – സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് രജിസ്ട്രേഷൻ ആരംഭിച്ചു

സി-ടെറ്റ്: പരീക്ഷ ഡിസംബർ, 2024: അപേക്ഷ 2024 ഒക്ടോബർ 16 വരെ

എട്ടാംക്ലാസ് വരെയുള്ള സ്കൂൾ അധ്യാപക യോഗ്യത നിർണയത്തിനായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ(CBSE) നടത്തുന്ന സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (C-TET) അപേക്ഷ ക്ഷണിച്ചു.

രാജ്യത്തെ 136 നഗരങ്ങളിലായി ഇരുപത് ഭാഷകളിലായാണ് പരീക്ഷ നടക്കുക. പരീക്ഷ, സിലബസ്, ഭാഷകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ ഫീസ്, പരീക്ഷാ നഗരങ്ങൾ, പ്രധാന തീയതികൾ എന്നിവയുടെ വിശദാംശങ്ങളടങ്ങിയ വിശദമായ വിവരങ്ങൾ ബുള്ളറ്റിൻ ഉടൻ തന്നെ CTET ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്

01 ഡിസംബർ, 2024-നാണ് പരീക്ഷ നടക്കുക. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.

പരീക്ഷ:

രണ്ടര മണിക്കൂറാണ് പരീക്ഷാ സമയം. രണ്ട് പേപ്പറുകളായാണ് പരീക്ഷ നടത്തുക. രാവിലെ നടക്കുന്ന പേപ്പർ പരീക്ഷയിൽ ആറുമുതൽ ഏട്ടാംക്ലാസുവരെയുള്ള അധ്യാപനത്തിന് അപേക്ഷിച്ചവർക്കും ഉച്ചയ്ക്കുശേഷം പേപ്പർ-1 ൽ ഒന്നുമുതൽ അഞ്ചാംക്ലാസുവരെയള്ള അധ്യാപനത്തിന് അപേക്ഷിച്ചവർക്കും പരീക്ഷ എഴുതാം.

രണ്ട് പേപ്പറിലേക്കും അപേക്ഷിക്കുന്നവർ രണ്ട് പരീക്ഷയും എഴുതിയിരിക്കണം.

അപേക്ഷാ ഫീസ്:

ജനറൽ, ഒ.ബി.സി. വിഭാഗങ്ങൾക്ക് ഒരു പേപ്പറിന് 1000 രൂപയും രണ്ട് പേപ്പറിന് 1200 രൂപയും ഭിന്നശേഷി എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് ഒരു പേപ്പറിന് 500 രൂപയും രണ്ട് പേപ്പറിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്,

എങ്ങനെ ഓൺലൈനായി അപേക്ഷിക്കാം

  • ഹോം പേജിൽ കാണുന്ന CTET January 2024 രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
  • ലോഗിൻ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
  • ശേഷം submit ൽ ക്ലിക്ക് ചെയ്യുക.
  • കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്ത് ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കണ്ട അവസാന തീയതി : 2024 ഒക്ടോബർ 16

Leave a Comment