NATIONAL MEANS-CUM-MERIT SCHOLARSHIP EXAM

APPLY FOR NATIONAL MEANS-CUM-MERIT (NMMSE) 2024-25 SCHOLARSHIP EXAM

എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് NMMSE (നാഷണൽ മീൻസ്-കം-മെരിറ്റ് സ്കോളർഷിപ്പ് പരീക്ഷക്ക്) അപേക്ഷിക്കാം

നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിനു അപേക്ഷിക്കാം

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള 2024-25 അധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ  മീൻസ്-കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ 2024-25 അദ്ധ്യയന വർഷം 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ പങ്കെടുക്കു വാൻ അപേക്ഷിക്കാവുന്നതാണ്. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://nmmse.kerala.gov.in മുഖന ഓൺലൈൻ വഴിയാണ് സ്വീകരിക്കുന്നത്. – NMMS പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ഫീസില്ല

അർഹരാകുന്ന കുട്ടികൾക്ക് 9, 10, +1, +2 ക്ലാസുകളിൽ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. പ്രതിവർഷം 12000/- രൂപയാണ് സ്കോളർഷിപ്പ്.

2024 സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം.

ആവശ്യമുള്ള രേഖകൾ :

  • 1. ആധാർ കാർഡ്.
  • 2. പാസ്പോർട്ട് സൈസ് ഫോട്ടോ (6 മാസത്തിനുള്ളിൽ എടുത്തത്).
  • 3. വരുമാന സർട്ടിഫിക്കറ്റ് (മൂന്നര ലക്ഷം രൂപയിൽ അധികരിക്കരുത്).
  • 4. ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗത്തിന് മാത്രം).
  • 5. ഡിസേബിലിറ്റി സർട്ടിഫിക്കറ്റ് (40% കുറയാതെ ഭിന്നശേഷിയുള്ള കുട്ടികൾക്ക്).
  • 6. ഉപയോഗത്തിലുള്ള മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ്.

അപേക്ഷാ സമർപ്പണം:

23/09/2024-മുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15/10/2024 ആണ്. അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ സ്‌കൂൾ മുഖാന്തിരമോ അപേക്ഷ സമർപ്പിക്കാവുന്ന താണ്. അപേക്ഷ സമർപ്പിച്ചശേഷം അപേക്ഷയുടെ പ്രിൻ്റൗട്ടും അനുബന്ധരേ ഖകളും സ്കൂൾ പ്രഥമാദ്ധ്യാപകന് വെരിഫിക്കേഷനായി സമർപ്പിക്കണം. അപേക്ഷയുടെ ഹാർഡ് കോപ്പി പരീക്ഷാ ഭവനിലേക്ക് അയക്കേണ്ടതില്ല. സ്കൂ‌ളിൽ സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ സ്‌കൂൾ മേധാവി 25/10/2024 വൈകിട്ട് 5 മണിക്കു മുൻപായി വെരിഫിക്കേഷൻ പൂർത്തീകരിക്കേണ്ടതാണ്. വെരിഫിക്കേഷൻ സമയത്ത് പ്രഥമാദ്ധ്യാപകൻ ബന്ധപ്പെട്ട രേഖകൾ എല്ലാം പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

NB: ഗൂഗിൾ ക്രോമിൽ വെബ്സൈറ്റ് ലഭ്യമായില്ലെങ്കിൽ മോസില്ല ഫയർഫോക്സ് ഉപയോഗിച്ചു നോക്കുക

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2024 ഒക്ടോബര്‍ 15 


ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: NMMS Exam Portal

 

Leave a Comment